മലയാളം മിഷൻ ദുബൈ ചാപ്റ്റർ പഠനകേന്ദ്രമായ ‘താളമേള’ത്തിന്റെ പ്രവേശനോത്സവത്തിൽനിന്ന്
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 107ാമത് പഠന കേന്ദ്രമായ ‘താളമേള’ത്തിന്റെ പ്രവേശനോത്സവം ഖിസൈസിൽ കലാസംവിധായകൻ നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അംബു സതീഷ് അധ്യക്ഷയായി. സെക്രട്ടറി സി.എൻ.എൻ ദിലീപ്, അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, അധ്യാപിക രമോള, പഠന കേന്ദ്രം കോഓഡിനേറ്റർമാരായ മുഹമ്മദ് സഞ്ജു, സഞ്ജീവ് പിള്ള, പ്രിയ പ്രതീഷ്, രമ്യ റിനോജ്, നിയുക്ത അധ്യാപകരായ ദീപ പ്രശാന്ത് നായർ, റീന ഹരീഷ് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകൻ ബാബുരാജ് ഉറവ് ആദ്യ ക്ലാസ് നയിച്ചു. പുതിയ കേന്ദ്രത്തിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുസൃതിക്കൂട്ടം പഠനകേന്ദ്രത്തിലെ അധ്യാപിക നഈമയെ ആദരിച്ചു.അൽ നഹ്ദ മേഖല കോഓഡിനേറ്റർ ബിജുനാഥ് സ്വാഗതവും ജോയന്റ് കൺവീനർ നജീബ് അമ്പലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.