അബൂദബി: രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ക്കായി 2025-2026 അക്കാദമിക് വര്‍ഷത്തെ പുതിയ സ്കൂള്‍ കലണ്ടര്‍ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം. കലണ്ടറിന് വിദ്യാഭ്യാസ, മാനുഷിക വികസന കൗണ്‍സില്‍ അംഗീകാരം നല്കി.2025 ആഗസ്ത് 25നാണ് സ്കൂള്‍ വര്‍ഷത്തിന് തുടക്കമാവുക. ആദ്യ ടേം അവസാനിച്ച് ഡിസംബര്‍ എട്ടുമുതല്‍ 2026 ജനുവരി നാല് വരെ ശൈത്യ കാല അവധി നല്‍കും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. വസന്തകാല അവധി 2026 മാര്‍ച്ച് 16 മുതല്‍ 29 വരെയാണ്. മാര്‍ച്ച് 30ന് സ്കൂളുകള്‍ വീണ്ടും തുറക്കും.
ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് വസന്ത കാല അവധി 2026 മാര്‍ച്ച് 16 മുതല്‍ 22 വരെയാണ്. മാര്‍ച്ച് 23 മുതല്‍ സ്കൂളുകള്‍ പുനരാരംഭിക്കുക. മിഡ് ടേം അവധി 2025 ഒക്ടോബര്‍ 13 മുതല്‍ 19 വരെയാണ്. ഒക്ടോബര്‍ 20ന് സ്കൂളുകള്‍ തുറക്കും. സെക്കന്‍ഡ് ടേമിലെ മിഡ് ടേം അവധി 2026 ഫെബ്രുവരി 11 മുതല്‍ 15 വരെയാണ്. ഫെബ്രുവരി 16ന് ക്ലാസുകള്‍ പുനരാരംഭിക്കും.അക്കാദമിക് വര്‍ഷം 2026 ജൂലൈ മൂന്നിന് അവസാനിക്കും. ഷാര്‍ജയിലെ സ്വകാര്യ സ്കൂളുകളില്‍ 2026 ജൂലൈ രണ്ടിനാണ് അക്കാദമിക് വര്‍ഷം അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.