എം.സി റോഡിൽ കാറുകൾ കൂട്ടിയിടിച്ചു; മൂന്നു പേർക്ക് പരിക്ക്

തിരുവല്ല (പത്തനംതിട്ട): എം.സി റോഡിൽ തിരുമൂലപുരത്ത് മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാറിന്‍റെ പിന്നിലെ വലത് ടയറിന്‍റെ ഭാഗത്താണ് ഈ കാർ ആദ്യം ഇടിച്ചത്.

തൊട്ടുപിന്നാലെ വരികയായിരുന്ന മറ്റൊരു കാറുമായും കൂട്ടിയിടിച്ചു. അപകടത്തിന് കാരണമായ കാറിൽ സഞ്ചരിച്ച ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്.ഇവരെ നാട്ടുകാർ ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ ഇടിച്ച ആദ്യ കാറിന്‍റെ ടയർ പൊട്ടിത്തെറിച്ചിരുന്നു. സംഭവത്തെ തുടർന്ന് എം.സി ഏറെനേരം റോഡിൽ ഗതാഗത സ്തംഭനമുണ്ടായി.

Tags:    
News Summary - Cars collide on MC Road; three injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-23 02:00 GMT