തിരുവനന്തപുരം: 2018 ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ ഭാഗമായുള്ള പരാതിപരിഹാര സമിതി പുനസംഘടിപ്പിച്ചു. അഡീഷനൽ നിയമ സെക്രട്ടറിയായി വിരമിച്ച എൻ. ജീവനാണ് ചെയർമാൻ. വിരമിച്ച ചീഫ് കൺസൾട്ടന്റും പൊലീസ് സർജനുമായ ഡോ. പി. ബി. ഗുജറാൾ, സംസ്ഥാന മെഡിക്കൽ കൗൺസിൽ ലീഗൽ സെൽ ചെയർമാനും ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ് കുമാർ എന്നിവർ അംഗങ്ങളാണ്. നിയമനത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
ആശുപത്രികളിൽ നിന്നുയരുന്ന ആഭ്യന്തര പരാതികൾ സമിതി കേൾക്കും. ഉപകരണക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങിയ കാര്യവും ശസ്ത്രക്രിയ ഉപകരണം കാണാതായെങ്കിൽ ആ പരാതികളും വകുപ്പുകളിൽ പരാധീനതകൾ ഉണ്ടെങ്കിൽ എച്ച്.ഒ.ഡിമാരുടെയും ഡോക്ടർമാരുടെയും മുഴുവൻ പരാതികളും ഇനി മുതൽ പരാതി പരിഹാര സമിതിയുടെ പരിഗണനക്ക് എത്തും.
സർക്കാർ മെഡിക്കൽ കോളജുകളിലെ എച്ച്.ഒ.ഡിമാർ നടത്തിയ പരസ്യ പ്രതികരണങ്ങളും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് പരാതി പരിഹാര സമിതി പുനസംഘടിപ്പിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.