വി. ശിവൻകുട്ടി
തിരുവനന്തപുരം: 2025ലെ കേരള സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് തന്നെ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫിസ് ആണ് തീരുമാനം അറിയിച്ചത്. നവംബർ 7 മുതൽ 10 വരെയാണ് കേരള സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, പാലക്കാട് ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ല കലക്ടർ എന്നിവർ നടത്തിയ ചർച്ചക്ക് ശേഷമാണ് വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. കൂടുതൽ സൗകര്യം മുൻനിർത്തിയാണ് പാലക്കാട് ടൗണിൽ തന്നെ ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഒഴിവാക്കാനായി സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് നിന്ന് ഷൊര്‍ണൂരിലേക്ക് മാറ്റാൻ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ശാസ്ത്രോത്സവത്തിന്‍റെ സംഘാടകസമിതി കണ്‍വീനറായി സ്ഥലം എം.എല്‍.എയെ നിയമിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് ഷൊര്‍ണൂരിലേക്ക് മാറ്റുന്നതെന്നായിരുന്നു മാധ്യമ വാർത്ത. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ സംഘാടകസമിതി യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.