ചെങ്ങന്നൂർ: വി.ഡി.സവർക്കറെ വാഴ്ത്തിയ സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ സസ്പെൻഷനിൽ രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സൂചന. ലോക്കൽ സെക്രട്ടറിയുടെ വാട്ട്സ്ആപ്പ് ശബ്ദ സന്ദേശം പ്രചരിച്ചതോടെ പാർട്ടി സസ്പെൻഷൻ നടപടി സ്വീകരിച്ചെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ രേഖാമൂലം യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്നാണ് സൂചനകൾ.
സ്വാഭാവികമായി നടത്തിയ സംഭാഷണങ്ങളിൽ ചിലത് അടർത്തിയെടുത്ത് മറ്റൊരു സന്ദേശമാക്കി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ലോക്കൽ സെക്രട്ടറിയായിരുന്ന ഷുഹൈബ് മുഹമ്മദിന്‍റെ വിശദീകരണം. തന്‍റെ ഭാഗം കേൾക്കാതെ വിവാദം ആളിക്കത്തിക്കുകയായിരുന്നു. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയാറാണെന്നും പാർട്ടിയെടുക്കുന്ന എന്തു നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'കിഴക്കെ ആൽമുക്ക്' എന്ന പ്രാദേശിക വാട്‌സാപ് ഗ്രൂപ്പിലെ ചർച്ചക്കിടെയാണ് സവർക്കറിനെ വാഴ്ത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവർക്കർ നടത്തിയത് ധീരമായ പോരാട്ടമായിരുന്നെന്നും ജയിലറക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് നേതാവാണെന്നുമാണ് മുഹമ്മദ് ഷുഹൈബ് പറഞ്ഞു. ഈ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഷുഹൈബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.