തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള ന്യൂന മർദമാണ് ശക്തമായ മഴക്ക് പിന്നിൽ. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറയുമെന്ന് റവന്യു മന്ത്രി കെ.രാജൻ
വയനാട് വിവിധ പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നു. ഇടുക്കിയിൽ മഴക്ക് ശമനമുണ്ട്. വിവധ മേഖലകളിലെ നദികളിൽ പ്രളയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും കോഴിക്കോടും ശകത്മായ മഴ തുടരുന്നു. കക്കയം ഡാം ഷട്ടറുകൾ തുറന്നു. സുൽത്താൻ ബത്തേരിയിൽ ശക്തമായ മഴയും കാറ്റും. തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
മഴയിലും കാറ്റിലും മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാളെ കാണാതായി. മരിച്ചവരിൽ രണ്ടുപേർ കണ്ണൂരിലും ഒരാൾ ഇടുക്കിയിലുമാണ്. മഴയെ ഗൗരവത്തോടെ കാണണമെന്നാണ് റവന്യു മന്ത്രിയുടെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റുണ്ടാകുമെന്നാണ് അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.