പി.ആർ. രൂപേഷിനെ ബെൽത്തങ്ങാടി കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
മംഗളൂരു: പ്രമുഖ മാവോവാദി നേതാവ് രൂപേഷ് പി. ആറിനെ (57) ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡി പൂർത്തിയാക്കിയശേഷം കേരളത്തിലെ ജയിലിലേക്ക് തിരിച്ചയച്ചു. 2012 ഡിസംബർ 10ന് ബെൽത്തങ്ങാടി താലൂക്കിലെ ബൊല്ലെ പ്രദേശത്തെ മിട്ടബാഗിലു ഗ്രാമത്തിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ബോഡി വാറണ്ട് പ്രകാരം രൂപേഷിനെ കേരളത്തിലെ ജയിലിൽനിന്ന് മൂന്ന് ദിവസത്തേക്ക് ബെൽത്തങ്ങാടി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു.
കസ്റ്റഡി കാലയളവിൽ പൊലീസ് അന്വേഷണം നടത്തുകയും കേസുമായി ബന്ധപ്പെട്ട മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച പൊലീസ് കസ്റ്റഡി അവസാനിച്ചശേഷം ബണ്ട്വാൾ ഡിവൈ.എസ്.പി വിജയ് പ്രസാദിന്റെ നേതൃത്വത്തിൽ കർശന സുരക്ഷയിൽ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്ക് ശേഷം കേരള ജയിലിലേക്ക് തിരികെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.