ബംഗളൂരു: വിദ്യാർഥികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം കോഴിമുട്ട വിളമ്പുന്നതിനെതിരെ മാണ്ഡ്യ ജില്ലയിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മുട്ട വിതരണം തുടർന്നാൽ വിദ്യാർഥികളെ സ്കൂളിലയക്കില്ലെന്നാണ് ഭീഷണി. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലെ ഒരുവിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്.
സർക്കാർ ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) തരിക എന്ന ആവശ്യവുമായി രക്ഷിതാക്കൾ സ്കൂളിൽ സംഘടിച്ചെത്തി. . സ്കൂൾ ക്ഷേത്രത്തിനടുത്തായതിനാൽ മുട്ട വിതരണം ഗ്രാമവാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് അവർ വാദിച്ചു. വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മാംസാഹാരം നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമത്തിൽ വർഷങ്ങളായി ഈ പാരമ്പര്യം പിന്തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.