മംഗളൂരു: ബണ്ട്വാൾ താലൂക്കിൽ കോൾനാട് ഗ്രാമത്തിലെ സാലത്തൂർ അഗരിയിൽ നടത്തിയ സംയുക്ത പരിശോധനയിൽ സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച ഷെഡും അനധികൃത വൈദ്യുതി കണക്ഷനും അധികൃതർ കണ്ടെത്തി.
മംഗളൂരു അസിസ്റ്റന്റ് കമീഷണറുടെ നിർദേശപ്രകാരം റവന്യൂ വകുപ്പ്, മെസ്കോം, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് മിന്നൽ സന്ദർശനം നടത്തിയത്. പ്രദേശവാസിയായ കാരായി ഖാലിദ് നൽകിയ പരാതിയെ തുടർന്നാണ് പരിശോധന. ഷെഡ് ഉപയോഗിക്കുന്ന കാരായി അബ്ദുൾ കരീം എന്ന വ്യക്തി ഔദ്യോഗിക അംഗീകാരമോ ഉടമസ്ഥാവകാശ രേഖകളോ നേടാതെയാണ് ഷെഡ് സ്ഥാപിച്ചതെന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.