ന്യൂഡൽഹി: വിമരിക്കൽ ചർച്ചകൾക്കിടെ ഐ.സി.സി ഏകദിന റാങ്കിങ്ങിൽ രോഹിത്തിന് മുന്നേറ്റം. 38കാരനായ രോഹിത് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്കാണ് മുന്നേറിയത്. ബാബർ അസമിനെ മറികടന്നാണ് രോഹിതിന്റെ നേട്ടം. പാകിസ്താൻ ക്രിക്കറ്റ് താരം ബാബർ അസത്തെയാ്ണ രോഹിത് മറികടന്നത്.
ഐ.പി.എൽ സീസണിന് ശേഷം മികച്ച രീതിയിലാണ് രോഹിത് ബാറ്റുവീശുന്നത്. എന്നാൽ, കഴിഞ്ഞ കുറേ മത്സരങ്ങളിലായി ഫോം നഷ്ടപ്പെട്ട ബാബർ അസം പാകിസ്താന്റെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ തീർത്തും നിറംമങ്ങിയിരുന്നു. ഇതോടെ ബാബർ അസം റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.
756 പോയിന്റാണ് രോഹിത്തിനുള്ളത്. 784 പോയിന്റോടെ ശുഭ്മാൻ ഗില്ലാണ് റാങ്കിങ്ങിൽ ഒന്നാമത്. 736 പോയിന്റോടെ വിരാട് കോഹ്‍ലിയാണ് നാലാമത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കോഹ്‍ലിയും രോഹിതും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഏകദിന മത്സരങ്ങളിൽ തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു.
2019 ലോകകപ്പിനിടെയാണ് കരിയറിനിടയിലെ ഏറ്റവും മികച്ച റാങ്കിങ്ങിലേക്ക് കോഹ്‍ലിയും രോഹിത്തും എത്തിയത്. ഗില്ലിനേയും രോഹിത്തിനേയും കോഹ്‍ലിയേയും കൂടാതെ എട്ടാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരും 15ാമതുള്ള കെ.എൽ രാഹുലുമാണ് ആദ്യ പതിനഞ്ചിലുള്ള മറ്റ് ണ്ട് ഇന്ത്യൻ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.