സഞ്ജുവിനോട് കോർക്കാൻ സച്ചിൻ ബേബി! ഗ്രീന്‍ഫീല്‍ഡിൽ ഇന്ന് ആവേശപോര്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി സൗഹൃദ മത്സരം വെള്ളിയാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനദിനത്തിലെ മത്സരം രാത്രി 7.30 ന് ആരംഭിക്കും.

സഞ്ജു സാംസണ്‍ നയിക്കുന്ന കെ.സി.എ സെക്രട്ടറി ഇലവനും സച്ചിന്‍ ബേബി നയിക്കുന്ന കെ.സി.എ പ്രസിഡന്‍റ് ഇലവനും തമ്മിലാണ് കളി. സഞ്ജുവിന്റെ ടീമില്‍ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, അഖില്‍ സ്‌കറിയ, ഫാനൂസ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍.എം, അഖിന്‍ സത്താര്‍ എന്നിവര്‍ അണിനിരക്കും.

സച്ചിന്‍ ബേബിയുടെ സംഘത്തിൽ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ. നായര്‍, അബ്ദുൽ ബാസിത്, ബിജു നാരായണന്‍, ഏദന്‍ ആപ്പിള്‍ ടോം, നിധീഷ് എം.ഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെ.എം, എസ്. മിഥുന്‍, വിനോദ് കുമാര്‍ സി.വി, സച്ചിന്‍ സുരേഷ് എന്നിവരാണുള്ളത്. പ്രവേശനം സൗജന്യമാണ്.

Tags:    
News Summary - Sachin Baby to play against Sanju! Friendly match at Greenfield today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.