ലണ്ടന്‍: പോളണ്ട് താരം ഇഗ സ്വിയാറ്റക്കിന് കന്നി വിംബിൾഡൺ കിരീടം. ഫൈനലില്‍ അമേരിക്കയുടെ 13ാം സീഡ് അമാന്‍ഡ അനിസിമോവയെ അനായാസം കീഴടക്കിയാണ് സ്വിയാറ്റക്ക് കരിയറിലെ ആറാം ഗ്രാൻഡ്സ്ലാം കിരീടം നേടിയത്. 6-0, 6-0 എന്ന സ്‌കോറിനാണ് ഇഗയുടെ ജയം.
സെമിയില്‍ ബെലറൂസിന്റെ ലോക ഒന്നാംനമ്പര്‍ താരം ആര്യാന സബലെങ്കയെ അട്ടിമറിച്ചെത്തിയ അനിസിമോവക്ക് ഫൈനലില്‍ സ്വിയാറ്റക്കിനു മുന്നില്‍ ഒന്നും ചെയ്യാനായില്ല. 57 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. 1911നുശേഷം ഒരു ഗെയിം പോലും നഷ്ടമാക്കാതെ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ വനിത താരമെന്ന റെക്കോഡ് ഇഗ സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിൽ നാലും യു.എസ് ഓപ്പണിൽ ഒരു തവണയും കിരീടം ചൂടിയിട്ടുണ്ട്.
കളിച്ച ഗ്രാൻഡ്സ്ലാം ഫൈനലുകളിലെല്ലാം വിജയിക്കാനായെന്ന അപൂർവതയും ഇഗയുടെ കിരീട നേട്ടത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.