ലണ്ടൻ: ശരീരത്തിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിന്റെ പേരിൽ ബ്രിട്ടീഷ് വനിത ടെന്നിസ് താരം താര മൂറിനെ നാലു വർഷത്തേക്ക് വിലക്കി. അന്താരാഷ്ട്ര ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസി 2022ൽ പുറപ്പെടുവിച്ച വിധി കായിക തർക്ക പരിഹാര കോടതി ശരിവെക്കുകയായിരുന്നു.
2022 ഏപ്രിലിലാണ് മൂർ അനാബോളിക് സ്റ്റിറോയിഡുകളായ ബോൾഡനോണും നാൻഡ്രോലോണും ഉപയോഗിച്ചതായി കണ്ടെത്തിയത്. എന്നാൽ, സ്വതന്ത്ര ട്രൈബ്യൂണൽ 2023 ഡിസംബറിൽ താരത്തെ കുറ്റവിമുക്തയാക്കി. കൊളംബിയയിൽ മത്സരിക്കാൻ പോയപ്പോൾ മലിനമായ മാംസം കഴിച്ചതാണ് പരിശോധനയിൽ ഇങ്ങനെയൊരു ഫലം ലഭിക്കാൻ കാരണമെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. തുടർന്ന് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ പോവുകയായിരുന്നു ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.