മാന്നാർ: ആറ് പതിറ്റാണ്ടിലേറെ മാന്നാറിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായിരുന്ന ഇരമത്തൂർ 18ാം വാർഡിൽ പടിഞ്ഞാറേ വീട്ടിൽ മജീദ് അബ്ദുൽ ഖാദർ (ഡ്രൈവർ മജീദ്, -83) നിര്യാതനായി. കുരട്ടിശ്ശേരി പാവുക്കര വാഴയിൽ കുടുംബാംഗമാണ്. ഭാര്യയുടെ വേർപാടിെൻറ 49ാം ദിവസമാണ് മരണം. 20ാം വയസ്സുമുതൽ തൃക്കുരട്ടി മഹാദേവ ക്ഷേത്ര പടിഞ്ഞാറെ നടയിലെ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ സാജിത ബീവി. മക്കൾ: ഷാജി സോണ (സൗദി, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി), ഷൈനി, ഷമീമ, സീന (സൗദി), പരേതയായ ജാസ്മി. മരുമക്കൾ: റസിയ, നൗഷാദ് എൻ.ജെ, അബ്ദുൽ അസീസ്, ഷാജി (സൗദി).