മാന്നാർ: കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പുത്തൻപുരയിൽ വീട്ടിൽ പരേതനായ ഖാലിദിെൻറ മകൻ ഇമാം അലി (44) നിര്യാതനായി. ഇരമത്തൂർ ജുമാമസ്ജിദിനുസമീപം ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനം നടത്തിവരുകയായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: റംലത്ത്. മക്കൾ: ആമിനമോൾ, ഹംസ, അബ്ബാസ്.