ചേർത്തല: അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാത്രി 11.30ന് കഞ്ഞിക്കുഴി ഇന്ത്യൻ കോഫി ഹൗസിന് സമീപമായിരുന്നു അപകടം. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 50 വയസ്സ് തോന്നിക്കും. നീല ഷർട്ടും പാൻറ്സും വെളുത്തനിറവും കറുത്ത താടിയുമാണ് വേഷം. അറിയുന്നവർ ബന്ധപ്പെടുക. ഫോൺ: 0478 2862391.