അരൂർ: നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിച്ച യുവാവ് ആംബുലൻസ് കിട്ടാതെ മരിച്ചു. പഞ്ചായത്ത് 15ാം വാർഡ് നികർത്തിൽ ഇഖ്ബാലിെൻറ മകൻ ഷഫീഖാണ് (37) മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ഓടെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവിടെ ഒാക്സിജൻ സിലിണ്ടർ സംവിധാനം ഇല്ലായിരുന്നു. പ്രാഥമികചികിത്സക്കുശേഷം എറണാകുളത്തേക്ക് കൊണ്ടുപോകാൻ രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് കിട്ടിയില്ല. 10 മണിയോടെ മരിച്ചു. ഇതിനുശേഷവും മൂന്ന് മണിക്കൂറോളം ആശുപത്രിയിൽ കിടന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഉമ്മുഹബീബ, മക്കൾ: മിസ്വത്ത ഫയാന, ആയിശ, ആമിന. സഹോദരങ്ങൾ: ഷമീർ, ഷഹനാസ്.