അമ്പലപ്പുഴ: യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് കാട്ടുപറമ്പ് ശ്രീകുമാറിെൻറ മകന് വിഷ്ണു എസ്. കുമാറാണ് (26) മരിച്ചത്. ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിഷ്ണു കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ നാട്ടിലെത്തിയതാണ്. പിന്നീട് തിരിച്ചുപോകാനായില്ല. നാട്ടില്‍ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അവിവാഹിതനാണ്. മാതാവ്: ആനന്ദവല്ലി.