മാന്നാർ: നിർത്തിയിട്ട തടിലോറിയിൽ കാറിടിച്ചു പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് പുളിക്കലാലുംമൂട്ടിൽ കടവിൽ വീട്ടിൽ അബൂബക്കർ കുട്ടി- ആബിദ ബീവി ദമ്പതികളുടെ മകൻ സൈനുലാബ്ദീനാണ് (41) മരിച്ചത്.മനുഷ്യാവകാശ സംഘടനയായ ജസ്റ്റിസ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനും ന്യൂനപക്ഷ കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയുമായിരുന്നു.രണ്ടാഴ്ച മുമ്പ് പൊള്ളാച്ചിയിൽ പോയി മടങ്ങും വഴി കോട്ടയം മറിയപ്പള്ളിയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന റെൻറ് എ കാർ ഡ്രൈവർ ചെന്നിത്തല സ്വദേശി ശ്രീകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.സഹോദരങ്ങൾ: ഹൗലത്ത്, സൂര്യ, റംലത്ത്. ഖബറടക്കം ചൊവ്വാഴ്ച മാന്നാർ ടൗൺ പുത്തൻപള്ളി ഖബർസ്ഥാനിൽ.