ആറാട്ടുപുഴ: സുഹൃത്തുക്കളുമൊത്ത് കായംകുളം പൊഴിയിൽ ചൂണ്ടയിടാൻ പോയ ഗൃഹനാഥൻ കായലിൽവീണ് മരിച്ചു. കുമാരപുരം നാരകത്തറ പയ്യൂർ വീട്ടിൽ പരേതനായ അബ്ദുൽ സലാമിെൻറ മകൻ ഷിജാറാണ് (45) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിന് സമീപമായിരുന്നു സംഭവം.സുഹൃത്തുക്കൾ നിലവിളിച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തുടർന്ന് കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കം നടത്തി.മാതാവ്: ഫാത്തിമ കുഞ്ഞ്. ഭാര്യ: മുംതാസ് (അധ്യാപിക, പേള ഗവ. എൽ.പി സ്കൂൾ, തട്ടാരമ്പലം). മക്കൾ: ഫിദ ഫാത്തിമ, ഹുബൈബ്.