ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ക്രെയിനിലിടിച്ച് യുവാവ് മരിച്ചു. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറക്കൽ ജോയിയുടെ മകൻ ജോയലാണ് (20) മരിച്ചത്. കാറിലുണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിത്ഥാർഥ്, മനു എന്നിവർക്കും ഊരാളുങ്കൽ കമ്പനിയിലെ എൻജിനീയർ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്.എ.സി റോഡിൽ മനയ്ക്കച്ചിറ ഒന്നാംപാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവല്ലക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു. എ.സി റോഡ് നവീകരണത്തിന് പൈലിങ് വർക്കിെൻറ ഭാഗമായി റോഡരികിലാണ് ക്രെയിൻ നിർത്തിയിട്ടിരുന്നത്. ക്രെയിനിന് സമീപംനിന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ തൊഴിലാളി ദിൽദർ ഹുസൈൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജോയലിെൻറ മാതാവ്: സാലി ജോയി. സഹോദരി: സിജോൾ ജോയി.