കുട്ടനാട്: ഹൗസ്ബോട്ടിൽ വിനോദസഞ്ചാരത്തിനിടെ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെടുത്തു. ആലുവ ആമ്പക്കുടി വീട്ടിൽ അൻസാറിെൻറയും ബെൻസീറയുടെയും മകൻ മുഹമ്മദ് ആദിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെ യുവാവ് കുളിക്കാനിറങ്ങിയ സ്ഥലത്തിന് സമീപത്തുനിന്നുതന്നെ ആലപ്പുഴയിൽ നിന്നെത്തിയ സ്കൂബ ടീം മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു.ചളിയെടുത്തതിനെത്തുടർന്നുണ്ടായ കുഴിയിൽ പുതഞ്ഞു കിടന്ന നിലയിലാണ് മൃതദേഹം കണ്ടതെന്ന് പുളിങ്കുന്ന് പൊലീസ് പറഞ്ഞു. കരക്കെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കൈനകരി മുണ്ടയ്ക്കൽ പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർക്കൊപ്പം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്കെത്തിയതായിരുന്നു. കൈനകരിയിൽ വിശ്രമത്തിനായി ബോട്ടു കെട്ടിയിട്ടപ്പോൾ ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു. സംഭവത്തെത്തുടർന്ന് പുളിങ്കുന്നു പൊലീസും ഫയർഫോഴ്സ് സംഘവും രാത്രിയിലും തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.