മാന്നാർ: കുട്ടമ്പേരൂർ കുരട്ടിക്കാട് കൊട്ടാരത്തിൽ തറയിൽവീട്ടിൽ പി.ഡി. ഗോപിയുടെ മകൻ കെ.ജി. ഗുരുദാസ് (34) മാലദ്വീപിൽ നിര്യാതനായി. മുട്ടേൽ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവും സി.പി.എം പ്രവർത്തകനുമാണ്. മാതാവ്: പത്മാവതി. ഭാര്യ: ആതിര (ആതുരസേവനം, മാലദ്വീപ്). മകൾ: ഹൃദ്യലക്ഷ്മി. സഹോദരി: സ്വപ്ന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.