കുട്ടനാട്: ബൈക്കപകടത്തില്‍പെട്ട് ചികിത്സയിലിരുന്ന എടത്വ പാണ്ടങ്കരി നെല്ലിക്കുന്നം ആൻറണി (റോജന്‍ -41) മരിച്ചു. എടത്വയില്‍നിന്ന് ഭാര്യവീട്ടിലേക്ക് പോകവേ വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പാമ്പാടി വട്ടുകളത്തിനും മുണ്ടന്‍ കവലക്കും ഇടയിലെ ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചുമറിഞ്ഞ് കുഴിയിൽ പതിച്ചായിരുന്നു അപകടം.പൊലീസും അഗ്നിരക്ഷാേസനയും ചേര്‍ന്ന് കരക്കെത്തിച്ച റോജനെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിെക്ക വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് മരണം. ഭാര്യ: അമ്പിളി ജോസഫ്.