ചേര്‍ത്തല: ഒറ്റപ്പുന്നയിൽ വാടകവീട്ടില്‍ താമസിച്ച യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല നഗരസഭ ഒന്നാംവാര്‍ഡ് നികര്‍ത്തില്‍ ബേബിയുടെ മകള്‍ പ്രിയയാണ് (28) മരിച്ചത്. ചേന്നംപള്ളിപ്പുറം 16ാം വാര്‍ഡ് വലിയവെളി ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലാണ് സംഭവം. ഏഴുമാസമായി ഇവിടെ താമസിക്കുന്നു. കാമുകനായ ഓട്ടോറിക്ഷ തൊഴിലാളി തുറവൂര്‍ സ്വദേശി സജിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള സജി ചില ദിവസങ്ങളിലാണ് എത്തിയിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് മൃതദേഹം കണ്ടത്.സജി ഇല്ലാത്തപ്പോള്‍ പ്രിയക്ക് കൂട്ടുനിന്നിരുന്ന സൃഹൃത്ത് സിന്ധു എത്തിയപ്പോള്‍ വീടു തുറന്നില്ല. മകനെ വിളിച്ചു തുറപ്പിച്ചപ്പോഴാണ് വിവരമറിയുന്നത്. സമീപവാസികളെ വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രദേശവാസികള്‍ ദുരൂഹതയാരോപിച്ചതോടെ ചേര്‍ത്തല പൊലീസെത്തി കാവലേർപ്പെടുത്തി. രാവിലെ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.ഏതാനും വര്‍ഷം മുമ്പ് സജിക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ പ്രിയ പലയിടങ്ങളിലായി വാടകവീടുകളില്‍ താമസിച്ചുവരികയായിരുന്നു. വീട്ടുകാരുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ലത്രേ. പാണാവള്ളിയില്‍ താമസിക്കുമ്പേഴാണ് സിന്ധുവുമായി പ്രിയ അടുത്തത്. രണ്ടാഴ്ച മുമ്പ് പള്ളിപ്പുറത്തെ വീട്ടിലെത്തിയ സജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിനുശേഷം സജിക്ക് കോവിഡും ബാധിച്ചതോടെ ഇയാള്‍ പള്ളിപ്പുറത്തേക്ക് വരാതായി. അച്ഛനും സജിക്കും സിന്ധുവിനും കത്തെഴുതി െവച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. സജി കോവിഡ് മുക്തനായശേഷം ഇയാളില്‍ നിന്നുവിവരങ്ങള്‍ തേടും. ചേര്‍ത്തല തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക്മാറ്റി. പൊലീസ് സർജെൻറ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി തുടര്‍നടപടി സ്വീകരിക്കും.