കൊട്ടാരക്കര: നെടുവത്തൂർ പ്ലാമൂട് ജങ്ഷനുസമീപം ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊല്ലം വടക്കേവിള ഇസ്മായിൽ മൻസിലിൽ അബ്ദുൽ ഖലാമിെൻറ മകൻ ഇസ്മായിൽ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജർ ആയിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മാതാവ്: അബ്സ. ഭാര്യ: ഫാത്തിമ. മകൾ: ഷെസ. ഖബറടക്കം ഞായറാഴ്ച കൊല്ലൂർവിള ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.