തുറവൂർ: കോവിഡ് നെഗറ്റിവായതിന് പിന്നാലെ ആറുവയസ്സുകാരൻ ന്യുമോണിയ ബാധിച്ച് മരിച്ചു. പട്ടണക്കാട് മോഴക്കാട്ട് നികർത്ത് വിനോദ്-_വിദ്യ ദമ്പതികളുടെ മകൻ അദ്വൈതാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.വിനോദിെൻറ കുടുംബത്തിലെ എല്ലാവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. എല്ലാവരും നെഗറ്റിവായി. എന്നാൽ, വിട്ടുമാറാത്ത പനി പിടികൂടിയതോടെ അദ്വൈത് ചേർത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ വിഭാഗം എന്നിവിടങ്ങളിൽ ചികിത്സ തേടിയെങ്കിലും രോഗം കുറഞ്ഞില്ല. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. അസുഖം കുട്ടിയുടെ ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.