അമ്പലപ്പുഴ: തിരൂര്‍ _താനൂര്‍ റോഡില്‍ കുറ്റിത്തെരുവിലുണ്ടായ വാഹനാപകടത്തില്‍ പുന്നപ്ര സ്വദേശിയായ യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ ആശാരിവെളി അബ്ദുൽ റസാഖ് -_നസീമ ദമ്പതികളുടെ മകൻ അസ്ഹറുദ്ദീനാണ് (28) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മത്സ്യവിൽപന വാഹനത്തിെൻറ ഡ്രൈവർ ആയിരുന്നു. ഞായറാഴ്ച വൈകീട്ട് മത്സ്യവിൽപനക്ക് പുന്നപ്രയിൽനിന്ന് മംഗളൂരുവിൽ പോയി മടങ്ങിവരുന്നവഴിയാണ് അപകടം. ഭാര്യ: ഫാരിസ. മക്കൾ: ഫൈസ, ഉമറുൽ ഫാറൂഖ്.