മണ്ണഞ്ചേരി: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18ാം വാർഡ് കുളമാക്കിവെളിയിൽ രതീഷ് കുമാർ-_അമ്പിളി ദമ്പതികളുടെ മകൻ അർജുൻ കൃഷ്ണ (14) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കലവൂർ ജി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: ആകാശ്.