കായംകുളം: റോഡ് മുറിച്ച് കടക്കുന്നതിനിടെ പച്ചക്കറിക്കടയിലെ ജീവനക്കാരൻ ഇരുചക്രവാഹനമിടിച്ച് മരിച്ചു. ചേരാവള്ളി നെടിയത്ത് സെയ്ത് മുഹമ്മദാണ് (64) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ കെ.പി റോഡിൽ കോയിക്കൽ ചന്തക്ക് സമീപമായിരുന്നു അപകടം. കായംകുളം ഗവ. ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ പ്രാഥമിക ചികിത്സക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യമാർ: ആരിഫ, ജമീല. മക്കൾ: ഹാഷിം, സുഫൈറ, ഷൈജ, സനിജ, സിനിജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചേരാവള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.