ചെങ്ങന്നൂർ: പത്തനംതിട്ട മലയാലപ്പുഴ ദേവിക്ഷേത്രം തന്ത്രി ചെങ്ങന്നൂർ ബുധനൂർ കിഴക്കുംമുറി അടിമുറ്റത്തുമഠത്തിൽ എ.പി. പരമേശ്വര ഭട്ടതിരി (80) നിര്യാതനായി. മലയാലപ്പുഴക്കുപുറമെ കൊല്ലം ജില്ലയില തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, മണലിൽ ശിവക്ഷേത്രം, ചിറ്റടീശ്വര ക്ഷേത്രം, മഹാലക്ഷ്മി നട തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു. ബുധനൂർ കുന്നത്തൂർ കുളങ്ങരക്ഷേത്ര ഭരണസമിതി പ്രസിഡൻറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. ഭാര്യ: പരേതയായ സാവിത്രി അന്തർജനം. മക്കൾ: സനോജ് ഭട്ടതിരി, സന്ദീപ് ഭട്ടതിരി, ഇന്ദു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ശ്രീദേവി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.