ചെങ്ങന്നൂർ: ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് ഒരാൾ മരിച്ചു . ആലപ്പുഴ തിരുവമ്പാടി ഇ.എസ്.ഐ വാർഡിൽ ബൈജുവിെൻറ മകൻ മനീഷാണ് (24) മരിച്ചത്. സഹയാത്രികൻ തുമ്പോളി അറക്കൽ വീട്ടിൽ മാത്യുവിെൻറ മകൻ അമലിനെ ( 24) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ ചെങ്ങന്നൂർ ഐ.ടി.ഐ ജങ്ഷൻ പിരളശ്ശേരി റോഡില്‍ കുറത്തിയാറ പള്ളിക്ക് സമീപത്തെ വളവിലാണ് അപകടം. മെഴുവേലിയിൽ പെയിൻറിങ് ജോലിക്കു പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. വഴിയിൽ വീണുകിടന്ന ഇരുവരെയും ഇതുവഴി പട്രോളിങ്ങിനെത്തിയ ഫ്ലൈയിങ് സ്ക്വാഡ് ഗ്രേഡ് എസ്.ഐ. സജികുമാർ, സി.പി.ഒ അരുൺ എന്നിവർ ചേർന്നാണ് ഗവ. ജില്ലആശുപത്രിയിൽ എത്തിച്ചത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോയതായി സംശയിക്കുന്നു. അമലിെൻറ കൈക്ക് ഒടിവുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.