ചേർത്തല: ടാങ്കർ ലോറി ഇടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ മണവേലി പാലംപറമ്പിൽ വിഷ്ണു ഭവനത്തിൽ പി.ജി. സത്യെൻറ മകൻ വിഷ്ണുവാണ് (24) മരിച്ചത്. കലവൂർ കെ.എസ്.ഡി.പി ജീവനക്കാരനാണ്. വെള്ളിയാഴ്ച പുലർച്ച ആറോടെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തിരുവിഴയിൽെവച്ച് അമിതവേഗത്തിൽ എറണാകുളം ഭാഗത്തേക്ക് പോയ ടാങ്കർ ലോറിയാണ് ഇടിച്ചത്.ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രാധിക. സഹോദരി: വൈഷ്ണവി.