ചെങ്ങന്നൂർ: പാണ്ടനാട് വെസ്റ്റ് ആശാഭവൻ പരേതനായ ശ്രീധരെൻറയും രാജമ്മയുടെയും മകൻ ഇ.എസ്. അജേഷ് (സുനി- 40) നിര്യാതനായി. കോവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഖില കേരള വിശ്വകർമ മഹാസഭ ശാഖ വൈസ് പ്രസിഡൻറാണ്. ഭാര്യ: സുജ. മക്കൾ: പത്മ, പ്രണവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.