ചെങ്ങന്നൂർ: സി.എസ്.ഐ മധ്യകേരള മഹായിടവക മുൻ ബിഷപ് തോമസ് സാമുവലിെൻറ സഹോദരനും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ മുൻ മാനേജറുമായ തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബാംഗം തിരുവല്ല തുകലശ്ശേരി വാലയിൽ സാമുവൽ ചെറിയാൻ (രാജു,- 90) ന്യൂഡൽഹിയിൽ നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ചെറിയാൻ. മക്കൾ: സാം ചെറിയാൻ (മസ്കത്ത്), മാത്തൻ ചെറിയാൻ (നോയിഡ), തോമസ് ചെറിയാൻ (മുംബൈ). മരുമക്കൾ: സുജ, പ്രിയ, വിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് തിരുവല്ല തുകലശ്ശേരി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.