മുഹമ്മ: സി.എം.ഐ തിരുവനന്തപുരം പ്രവിശ്യയിലെ മുഹമ്മ നസ്രത്ത് കാര്‍മല്‍ ആശ്രമാംഗമായ ഫാ. ജോസഫ് ടി. മേടയില്‍ (74) നിര്യാതനായി. പുതുപ്പള്ളി, തിരുവനന്തപുരം, മാന്നാനം, മുഹമ്മ, പുളിങ്കുന്ന്, പുന്നപ്ര എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കര്‍മലകുസുമം മാഗസിെൻറ ചീഫ് എഡിറ്ററും മുഹമ്മ മദര്‍തെരേസ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുമായിരുന്നു. ചമ്പക്കുളം മേടയില്‍ എതിരേറ്റ് പരേതരായ തോമ്മാച്ചന്-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഏലിയാമ്മ തോമസ് വാലയില്‍ തിരുവനന്തപുരം, പരേതനായ തോമസ്, ജോര്‍ജ്, ജയിംസ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ചമ്പക്കുളം ഗാഗുല്‍ത്ത സി.എം.ഐ ആശ്രമ ദേവാലയ സെമിത്തേരിയില്‍.