ചെങ്ങന്നൂർ: മധ്യവയസ്കനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളക്കുഴ പിരളശ്ശേരി തോണ്ടിയത്ത് മലയിൽ വീട്ടിൽ റോയിയെയാണ് (54 ) വീടിെൻറ താഴെത്ത നിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ഇയാൾ മാതാവ് മറിയാമ്മയോടൊപ്പമായിരുന്നു താമസം. കുറേക്കാലം ഗൾഫിൽ ഇലക്ട്രീഷ്യനായിരുന്നു. അഞ്ചു വർഷംമുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് മലപ്പുറത്ത് ജോലി ചെയ്തുവരികയായിരുന്നു. നാലു ദിവസം മുമ്പാണ് വീട്ടിലെത്തിയത്. ചെങ്ങന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.