ചെങ്ങന്നൂർ: മാവേലിക്കര തഴക്കര വെട്ടിയാർ അറുന്നൂറ്റിമംഗലം കണ്ണങ്കര പടീറ്റതിൽ വീട്ടിൽ (ആവണി) മുരളീധര പണിക്കരെ (53) മരിച്ചനിലയിൽ കണ്ടെത്തി. വെണ്മണി പടിഞ്ഞാറെ തുരുത്തിലുള്ള മെറ്റല്‍ ക്രഷര്‍ യൂനിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിെൻറ മുൻവശത്തുള്ള കസേരയിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആറുമാസമായി ഇവിടുത്തെ ജീവനക്കാരനായിരുന്നു. വെണ്മണി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഉഷ. മകൻ: അശ്വത്ത് (അപ്പു).