ഹരിപ്പാട്: മിനിലോറിയിടിച്ച് സൈക്കിൾ യാത്രികൻ തൽക്ഷണം മരിച്ചു. ഹരിപ്പാട് വെട്ടുവേനി പുതുപുരക്കൽ ആനന്ദനാണ് (64) മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജങ്ഷനുസമീപം ചൊവ്വാഴ്ച രാവിലെ ഏഴിനാണ് അപകടം. മരംകയറ്റ തൊഴിലാളിയായ ആനന്ദൻ സൈക്കിളിൽ ജോലിക്കായി കരുവാറ്റയിലേക്ക് പോകുമ്പോൾ എറണാകുളം ഭാഗത്തേക്കുപോയ മിനിലോറി പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമണി. മക്കൾ: രജനി, രജനീഷ്മ. മരുമക്കൾ: ഉണ്ണി, ലതിക.