ചെങ്ങന്നൂർ: വീട്ടിൽനിന്ന് ഒരാഴ്ച മുമ്പ് കാണാതായ ഗൃഹനാഥെൻറ മൃതദേഹം എടത്വക്ക് സമീപം പച്ച ഭാഗത്ത് പമ്പയാറ്റിൽ കണ്ടെത്തി. ചെങ്ങന്നൂർ മുളക്കുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ശോഭാവിലാസത്തിൽ രാജൻ നായരാണ് (56) മരിച്ചത്. ഗൾഫിലായിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് നാട്ടിലെത്തിയത്. തുടർന്ന് വിവിധ ജോലികൾ ചെയ്തുവരുന്നതിനിടെ കാണാതാവുകയായിരുന്നു. ചെങ്ങന്നൂർ പൊലീസും കുടുംബാംഗങ്ങളും നടത്തിവന്ന അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി പിരിഞ്ഞുകഴിയുകയാണ്. എടത്വ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാവിലെ11 ഓടെ മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാൻ വൈകി. ഏക മകൻ ഗോകുൽരാജ്.