തുറവൂർ: ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 12 ാം വാർഡ് പുത്തൻനികർത്ത് വീട്ടിൽ പി.ജി. മണിക്കുട്ടനാണ് (47) മരിച്ചത്. തീരദേശപാതയിൽ തുറവൂർ റെയിൽവേ സ്റ്റേഷന് വടക്ക് തഴുപ്പുഭാഗത്തുെവച്ച് ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം.റെയിൽവേ ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു. വീട് നിർമാണം നടക്കുന്നതിനാൽ തഴുപ്പിലെ വാടകവീട്ടിൽ കുടുംബവുമൊത്ത് താമസിക്കുകയായിരുന്നു. ഭാര്യ: ഷൈല. മക്കൾ: നന്ദു, അഖിൽ കൃഷ്ണ.