തുറവൂർ: സ്കൂട്ടറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ തെക്കേ കോവിലകത്ത് കെ. സുരേന്ദ്രനാണ് (71) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴി തുറവൂരിലാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുത്തിയതോട് സ്വദേശി ജയകുമാറിനെ (49) ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറവൂരിൽ ചിയാങ് ചിങ് എന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനം നടത്തിവരുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ: ദേവി. മക്കൾ: സുമേഷ്, സുനീഷ്.