അമ്പലപ്പുഴ: ട്രെയിൻ തട്ടി പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കുടുംബിക്കാട് വീട്ടിൽ ചന്ദ്രബാബു (59) മരിച്ചു. തീരദേശ റെയിൽപാതയിൽ പറവൂർ വലിയപറമ്പ് കാവിനുസമീപം തിങ്കളാഴ്ച രാവിലെ 6.20നായിരുന്നു സംഭവം. പ്രഭാതസവാരിക്കിടെ ഏറനാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: ജഗദമ്മ. മകൻ: സനൽകുമാർ. മരുമകൾ: ശ്രീദേവി.