അരൂർ: ചെറുതുരുത്തിൽ സി.എം. രവീന്ദ്രൻ (91) നിര്യാതനായി. ദീർഘകാലം സിപി.എം അരൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കെ.എസ്.കെ.ടി.യു അരൂർ മേഖല പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മൈഥിലി. മക്കൾ: ഓമന, ധർമജ, സിദ്ധപ്പൻ, പരേതയായ കാഞ്ചന. മരുമക്കൾ: മുരളി, ബിന്ദുമോൾ, പരേതരായ രാജപ്പൻ, അർജുനൻ.