ഹരിപ്പാട്: പിക്അപ് വാനും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. ചെറുതന പടനിലത്ത് വടക്കേതില്‍ ജയെൻറ മകന് ജിത്തു കൃഷ്ണനാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന മുതുകുളം കൊടിത്തറയില്‍ അപ്പു വി. ഗോപാലനെ (25) ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. ജിത്തുവിെൻറ മുതുകുളെത്ത ബന്ധുവീട്ടില്‍നിന്ന് ചെറുതനയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ത്തികപ്പള്ളി ജങ്ഷന് വടക്ക് കുരിശടിക്ക് സമീപമാണ് അപകടം.ഡാണാപ്പടിയില്നിന്ന് വന്ദികപ്പള്ളിയിലേക്ക് പച്ചക്കറി കയറ്റിവന്ന പിക്അപ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ച ജിത്തു പിക്അപ് വാനിെൻറ ഗ്ലാസില്‍ തട്ടി സമീപത്തെ തോട്ടിൽ വീണു. നാട്ടുകാരും ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പ്രവര്‍ത്തകരും എത്തിയാണ് ഇരുവെരയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം.ആയാപറമ്പ് സ്കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ജീവനക്കാരി ജലജ. സഹോദരന്: വിഷ്ണു ഹരിനന്ദ്.