അമ്പലപ്പുഴ: തെക്കേ കോനാക്കൽ വീട്ടിൽ രവീന്ദ്രൻ നായരുടെ മകൻ രഞ്ജിത്ത് (30) പാമ്പുകടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. മാതാവ്: രമാദേവി. സഹോദരി: രമ്യ.