മണ്ണഞ്ചേരി: ദേശീയപാതയിൽ പാതിരപ്പള്ളിക്ക് സമീപം സ്കൂട്ടറിൽ ഓട്ടോ ഇടിച്ച് വൈദ്യുതി ബോർഡ് ജീവനക്കാരൻ മരിച്ചു. അമ്പലപ്പുഴ കോമന ഹരിശ്രീ ഭവനത്തിൽ സുബ്രഹ്മണ്യെൻറയും മധുബാലയുടെയും മകൻ ഹരീഷാണ് (38) മരിച്ചത്. പനങ്ങാട് കെ.എസ്.ഇ.ബി ഓഫിസ് ജീവനക്കാരനാണ്. ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. എതിരെ എത്തിയ ഓട്ടോ ഹരീഷ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചുവീണ ഹരീഷിനെ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ദയമോൾ. മകൻ: അഹൻ.