ആലപ്പുഴ: കേരളകോൺഗ്രസ് മുതിർന്ന നേതാവ് ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം വാർഡ് തുഷാരയിൽ എസ്. ഭാസ്കരൻപിള്ള (74) നിര്യാതനായി. ദീർഘകാലം അധ്യാപകനും സംയുക്ത കേരള കോൺഗ്രസിെൻറ ഏക വൈസ് ചെയർമാനുമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ വിഷയത്തിൽ പി.സി. ജോർജിെൻറ നിലപാടിൽ പ്രതിഷേധിച്ച് രൂപവത്കരിച്ച ജനപക്ഷം ചെയർമാനാണ്. കെ.എം. ജോർജ്, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള, പി.ജെ. ജോസഫ് എന്നിവരോടൊപ്പം കേരളകോൺഗ്രസിെൻറ സംസ്ഥാനകമ്മിറ്റിയിലെ നിറസാന്നിധ്യമായിരുന്നു. കേരളകോൺഗസ് ആലപ്പുഴ ജില്ല സെക്രട്ടറിയും ഭവനനിർമാണ ബോർഡ്, ഖാദി ബോർഡ്, നാളികേര വികസന ബോർഡ് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ആലപ്പുഴ എസ്.ഡി. കോളജ് അലുമിനി അസോസിയേഷൻ പ്രസിഡൻറ്, കാസ പ്രസിഡൻറ്, കൊട്ടാരം ഭഗവതി ക്ഷേത്രം ഭരണ സമിതിഅംഗം, സ്റ്റേഡിയം അവന്യൂ റസിഡൻറ് അസോസിയേഷൻ (സാറ) പ്രസിഡൻറ്, കൃഷ്ണ ട്രസ്റ്റ് രക്ഷാധികാരി, സൗഹൃദ വേദി രക്ഷാധികാരി, കിഡ് ഷോയുടെ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചേർത്തല കടക്കരപ്പള്ളി പാട്ടത്തിൽ ചിടയൻകാട്ട് വീട്ടിൽ ആർ. ശാരദ കുഞ്ഞമ്മ. മകൻ: ഡോ. അനീഷ് കർത്ത (ഇ ആൻഡ് വൈ സിംഗപ്പൂർ) മരുമകൾ: ഗായത്രി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ വലിയ ചുടുകാട്ടിൽ.