മണ്ണഞ്ചേരി: ഹൃദ്രോഗത്തിന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പാപ്പാളി പനയിൽ ലക്ഷം വീട്ടിൽ കെ.എം. അബ്ദുൽ ഖാദറാണ് (63) മരിച്ചത്. ഒരാഴ്ചയായി ഹൃദ്രോഗ ചികിത്സക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. ഭാര്യ: ആബിദ ബീവി. മക്കൾ: സുധീർ, നൗഷാദ് മുസ്ലിയാർ (അസിസ്റ്റൻറ് ഖതീബ്, പാപ്പാളി രിഫാഈ ജുമാമസ്ജിദ്), അബ്ദുൽ സലാം, റാഷിദ മോൾ. മരുമക്കൾ: റാബിയത്ത്, സുനീറ, ബീമാമോൾ, ഷാജിമോൻ.